തൃപ്രയാർ: എൻഡിഎ നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ തൃപ്രയാർ പടിഞ്ഞാറെ നടയിൽ ബിജെപി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. കൺവൻഷനിലെത്തിയ സ്ഥാനാർത്ഥി സുരേഷ്ഗോപിയെ മണ്ഡലം കമ്മറ്റി ഭാരവാഹികൾ പുഷപഹാരം ചാർത്തി സ്വീകരിച്ചു. എൻഡിഎ തിരഞ്ഞെടുപ്പ് ഗാനങ്ങളടങ്ങിയ ഓഡിയോ ലോഞ്ചിങ്ങ്, ചടങ്ങിൽ സുരേഷ് ഗോപി നിർവഹിച്ചു. പിന്നണി പ്രവർത്തകരെ സുരേഷ് ഗോപി പൊന്നാടയണിയിച്ച് ആദരിച്ചു. എൻഡിഎ നാട്ടിക നിയോജക മണ്ഡലം പ്രഭാരി പി.കെ. ബാബു അധ്യക്ഷത വഹിച്ചു. അക്ഷയ്.എസ്. കൃഷ്ണ, ഷിജോ ഫ്രാൻസിസ്,എൻഡിഎ നേതാക്കളായ ഇ.പി. ഹരീഷ് മാസ്റ്റർ, അതുല്യഘോഷ്, പൂർണ്ണിമ സുരേഷ്, എ.കെ. ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത്, ഷൈൻ നെടിയിരുപ്പിൽ, ലാൽ ഊണുങ്ങൽ, രശ്മി ഷിജോ, നിഷ പ്രവീൺ, എൻ.എസ്. സുഗതൻ, പി.കെ. ബേബി, പി.വി. സെന്തിൽകുമാർ, മനേഷ് നളൻ, അംബിക ടീച്ചർ, ഭഗിനി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
next post