പെരിങ്ങോട്ടുകര: കരുവാംകുളത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുൽ റഷീദ്(48) ആണ് മരിച്ചത്. പെരിങ്ങോട്ടുകര കരുവാം കുളത്തുള്ള ബന്ധുവീട്ടിൽ എത്തിയ റഷീദ് കിണറ്റിൽ ആട് വീണതറിഞ്ഞ് ആടിനെ രക്ഷപ്പെടുത്തുവാൻ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം. ഓക്സിജൻ ലഭിക്കാതെ കിണറിൽ വെച്ച് ബോധരഹിതനായി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്ത് പഴുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.