News One Thrissur
Updates

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു; മെയ് രണ്ടാം വാരം ഫലം.

മാര്‍ച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും. 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും. ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

Related posts

വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.

Sudheer K

സുധാകരൻ അന്തരിച്ചു.

Sudheer K

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം 29ന്: ഗ്രാമപ്രദക്ഷിണം നടത്തി

Sudheer K

Leave a Comment

error: Content is protected !!