തൃശൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെതിരെ വീണ്ടും പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റും എംപിയുമായ ടി.എന്‍. പ്രതാപനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തൃപ്രയാര്‍ തേവരുടെയും ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ 87ാം ബൂത്ത് ചിറയ്ക്കല്‍ സെന്ററില്‍ സ്ഥാപിച്ചതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മത സ്ഥാപനങ്ങളുടെയും മത ചിഹ്നങ്ങളുടെയും ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപണം. അന്വേഷണം നടത്തി ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇലക്ഷന്‍ അംബാസിഡറാരായ ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിച്ചതിന് സുനില്‍കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു.
previous post
next post