കാഞ്ഞാണി: മദ്യപിച്ചെത്തിയ മകൻ അച്ഛനുമായുണ്ടായ വാക്കു തർക്കത്തിനിടയിൽ അച്ഛനേയും അമ്മയേയും കുത്തി പരിക്കേൽപ്പിച്ചു. കാഞ്ഞാണി അമ്പലക്കാട് സ്വദേശി കുറ്റിക്കാട്ടിൽ കുട്ടൻ (65), ഭാര്യ ലത ( 60 ) എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ലെജിത് (35 ) അന്തിക്കാട് പൊലീസിൻ്റെ പിടിയിലായി.
തിങ്കളാഴ്ച്ച രാത്രി 12 ഓടെയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ ലെജിത് അച്ഛനുമായി വാക്കുതർക്കത്തിൽ ആവുകയും തുടർന്ന് അടിപിടിയും ആയി. ഇതിനിടയിലാണ് കുട്ടന് കുത്തേറ്റത്. പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടയിലാണ് അമ്മ ലതക്കും പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലിജിത്തിനെ പിടികൂടുകയായിരുന്നു. കുട്ടനേയും ലതയേയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.