തൃശൂർ: നടത്തറയിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒരാൾക്ക് ഗുരുതര പരിക്ക്. ജാർഖണ്ഡ് ജാജിവാൻ ബുഹിയാൻ (22) ആണ് മരിച്ചത്. മറ്റൊരു ജാർഖണ്ഡ് സ്വദേശി ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലർച്ച അഞ്ച് മണിയോടെയാണ് അപകടം. നാമയ്ക്കലിൽ നിന്നും മുട്ടയുമായി വന്നിരുന്ന മിനി ലോറി റോഡരികിൽ പാർക്ക് ചെയ്ത കണ്ടെയ്നർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ലോറിയിലെ ക്ളീനർ ആണ് മരിച്ചത്. ഡ്രൈവർ ആണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിളുള്ളത്. അപകടത്തിൽ പെട്ടവരെ തൃശൂർ അഗ്നിരക്ഷാ സേന ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സി.എസ് അജിത് കുമാറിന്റെ നേതൃത്വത്തിൽ കെ.ശ്രീഹരി, കെ.ശിവദാസൻ, കെ.സജീഷ്, ബിനോദ് നെൽസൺ, എം.സഭാപതി, പി.എസ് സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷ പ്രവർത്തനങ്ങൾ.
previous post