ചാലക്കുടി: ചികിത്സയിലിരിക്കെ മരിച്ച ഗൃഹനാഥന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോട്ടോക്കാരൻ വർഗീസ് ആണ് മരിച്ചത്. കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു മകൻ ധരിപ്പിച്ചത്. സംഭവത്തിൽ മകൻ പോൾ വർഗീസ് അറസ്റ്റിൽ. ചാലക്കുടി പരിയാരം സ്വദേശി വർഗീസിനെ കൊലപ്പെടുത്തിയതിനാണ് മകൻ പോളിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ പോൾ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടു ത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പോൾ പിതാവ് വർഗീസിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വീട്ടുജോലിക്കാരനും പോളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.