News One Thrissur
Thrissur

പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവം; തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും, മകനും, ഭാര്യയും പിടിയിൽ.

തൃശൂർ: കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ ജ്വല്ലറി വ്യാപാരിയും മകനും ഭാര്യയും പിടിയിൽ. ഇക്കണ്ടവാര്യർ റോഡിന് സമീപം പൂനം നിവാസിൽ വിശാൽ, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരാണ് പിടിയിലായത്. മരിച്ചത് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി (66) ആണെന്ന് പൊലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പോസ്റ്റമോർട്ടം നടത്തിയതിൽ നിന്നുമാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഉടമകളെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്. 23ന് രാത്രി ഒമ്പതോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചു വരുന്നതിനിടെ വീടിന് മുന്നിൽ വെച്ചായിരുന്നു അപകടം. ഗേറ്റിനു സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തിൽ കയറി ഇറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്ത് കൊണ്ടിടുക യായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൊലപാതകം ആകാത്ത കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

Related posts

ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു. ആശങ്ക വിട്ടൊഴിയാതെ തീരം.

Sudheer K

ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ

Sudheer K

താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!