News One Thrissur
Thrissur

അഴീക്കോട് മണൽക്കടത്ത് പിടികൂടി.

കൊടുങ്ങല്ലൂർ: അഴീക്കോട് പൂച്ചക്കടവിൽ വഞ്ചിയിൽ കടത്തുകയായിരുന്ന മണലാണ് കൊടുങ്ങല്ലൂർ പൊലീസ് പിടിച്ചെടുത്തത്. മണൽ കടത്തുകയായിരുന്നവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തീരദേശ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള മണലും വഞ്ചിയും അഴീക്കോട് റവന്യു വകുപ്പിന് കൈമാറും. അഴീക്കോട് പൂച്ചക്കടവ് കേന്ദ്രീകരിച്ച് മണൽക്കടത്ത് വ്യാപകമാണ്. ഫിഷിംഗ് ഹാർബർ നിർമ്മാണത്തിനായി ഡ്രഡ്ജ് ചെയ്തെടുത്ത ആയിരക്കണക്കിന് ലോഡ് മണൽ രാത്രിയിൽ കടത്തുന്ന സംഘങ്ങൾ സജീവമാണ്.

Related posts

ബിജി അന്തരിച്ചു

Sudheer K

ചന്ദ്രൻ അന്തരിച്ചു

Sudheer K

പാവറട്ടി തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!