News One Thrissur
Thrissur

ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് വെങ്കലം.

ജാർഖണ്ഡിൽ നടന്ന ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെരിഞ്ഞനം സ്വദേശി ബൈജുവിന് വെങ്കല മഡൽ. ഡബിൾസിലും സിംഗിൾസിലും ഇദ്ദേഹത്തിന് മെഡൽ ലഭിച്ചിട്ടുണ്ട്. പെരിഞ്ഞനം ആറാട്ടുകടവ് ചെമ്പൻ സുബ്രമണ്യന്റെയും ജാനകിയുടെയും മകൻ ആണ് ബൈജു. ലോട്ടറി വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിന്, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാട്ടുകാർ ചേർന്ന് സമാഹരിച്ച 100 രൂപ ചലഞ്ച് ആണ് സഹായമായത്. ലിറ്റിൽ സ്പോർട്സ് ക്ലബ്ബിലെ അംഗം കൂടിയായ ബൈജുവിന് കണ്ണൂർ സ്വദേശി റാഷിദ് ആണ് പരിശീലനം നൽകുന്നത്. നിഷയാണ് ഭാര്യ. കൃഷ്ണ ദിയ മകളുമാണ്

Related posts

കുട്ടൻ അന്തരിച്ചു. 

Sudheer K

കൊടുങ്ങല്ലൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി.

Sudheer K

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് : ലൈഫ് ഭവന പദ്ധതിക്കും കൂടി വെള്ളത്തിനും മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!