News One Thrissur
Thrissur

യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

തൃപ്രയാർ: രാജ്യത്തെ ഭിന്നിപ്പിക്കാനും വേർതിരിക്കാനും സംഘപരിവാർ ശക്തികൾ നടത്തുന്ന സംഘടിത ശ്രമങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് കോൺഗ്രസ് പോരാടുന്നതെന്ന് ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരന്റെ സ്വാതന്ത്ര്യവും വിശ്വാസവും അവകാശവും നിർണ്ണയിക്കപ്പെടുമ്പോൾ മതനിരപേക്ഷതക്കായി നിലകൊള്ളുന്നവർ കോൺഗ്രസിനോടൊപ്പം നിൽക്കണമെന്ന് ടി.എൻ. പ്രതാപൻ യുഡിഎഫ് നാട്ടിക നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി.എൻ. പ്രതാപൻ എംപി.

യുഡിഎഫ് നാട്ടിക തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂർ മുഖ്യാതിഥിയായി. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, കെ.കെ. കൊച്ചു മുഹമ്മദ്‌, സി.ഒ. ജേക്കബ്, അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, കെ ദിലീപ് കുമാർ, വി. ആർ. വിജയൻ, പി.ഐ. ഷൗക്കത്തലി, സുനിൽ ലാലൂർ, ബിജു കുണ്ടുകുളം, കെ. എ. ഷൗക്കത്തലി, വികാസ് ചക്രപാണി, പി. വിനു, പി.എം. സിദ്ദിഖ് എന്നിവർ സംസാരിച്ചു.

Related posts

ആറാട്ടുപുഴ പൂരം: അന്തിക്കാട് ക്ഷേത്ര കുളത്തിൽ അന്തിക്കാട് – ചൂരക്കോട് ഭഗവതിമാരുടെ ആറാട്ട്.

Sudheer K

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം: സ്വർണ്ണവും പണവും അടക്കം ഒരു കോടിയോളം രൂപയുടെ കവർച്ചയെന്ന് പ്രാഥമിക നിഗമനം

Sudheer K

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂളിൽ ഫിസിയോ തെറാപ്പി സെൻ്റർ തുറന്നു

Sudheer K

Leave a Comment

error: Content is protected !!