തൃപ്രയാർ: വല്ലാർപാടത്തുനിന്നും അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. ഇന്ന് പുലർച്ച മൂന്നരയോടെ വൈ മാളിനു മുന്നിൽ ആയിരുന്നു അപകടം. ഡ്രൈവർ ഉറക്കത്തിൽ പെട്ടതാണ് അപകടകാരണമെന്ന് അറിയുന്നു. കൈക്കും തലക്കും നിസ്സാര പരിക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർചാവക്കാട് തങ്ങൾ പടി സ്വദേശി നജീബ് വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കണ്ടെയ്നറിൽ ഉണ്ടായിരുന്ന അരി മറ്റൊരു ലോറി കൊണ്ടുവന്ന ശേഷം രാവിലെ 9 മണിയോടെ അതിലേക്ക് മാറ്റി
previous post