അന്തിക്കാട്: ലോകസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങോട്ടുകര, മനക്കൊടി ഭാഗങ്ങളിൽ കേന്ദ്ര സേനയും, കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയിൻ കുട്ടി, അന്തിക്കാട് ഇൻസ്‌പെക്ടർ വിനീഷ് എന്നിവർ നേതൃത്വം നൽകി.