താന്ന്യം: സെന്റ്.പീറ്റേഴ്സ് ഇടവകയിൽ പെസഹാ തിരുനാൾ ആചരിച്ചു. രാവിലെ നടന്ന വി.കുർബാനയ്ക്കും പാദം കഴുകൽ ശ്രുശ്രൂഷയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ഇടവക വികാരി ഫാ.പോൾ കള്ളിക്കാടനും, ഫാ.ലിബിൻ ചെമ്മണൂരും നേതൃത്വം നൽകി. രാവിലെ ഇടവകയിലെ ഓരോ കുടുംബങ്ങളുടെ നേതൃത്വത്തിലുള്ള ആരാധനയും, വൈകീട്ട് പൊതു ആരാധനയും തുടർന്ന് അപ്പം മുറിക്കൽ ശ്രുശ്രൂഷയും ഉണ്ടാകും.