അരിമ്പൂർ: തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റക്കാരന് ഗുരുതര പരിക്കേറ്റു. കൈപ്പിള്ളിൽ താമസിക്കുന്ന തമിഴ് നാട്ടുകാരനായ മാണിക്യനാണ് പരിക്കേറ്റത്. കൈപ്പിള്ളിയിലെ ഒരു വീട്ടിൽ തെങ്ങു കയറാനായി രാവിലെയാണ് മാണിക്യൻ എത്തിയത്. തെങ്ങിന്റെ മുകളിലെത്തിയ സമയത്ത് കൈമുറിഞ്ഞത് ശ്രദ്ധിക്കവേ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ മാണിക്യനെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post