അരിമ്പൂർ: എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ദശാവതാരം ചന്ദനച്ചാർത്ത് ഏപ്രിൽ 29 മുതൽ മെയ് 10 വരെ നടക്കും. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ തിരുമേനി, നന്ദൻ തിരുമേനി, ക്ഷേത്രം മേൽശാന്തി നാരായണ ശർമ്മ എന്നിവർ കാർമ്മികരാകും. പെരികമന മണി തിരുമേനിയാണ് ഭഗവാന് ചന്ദനം ചാർത്തുന്നത്. മെയ് 10 ന് പ്രതിഷ്ഠാദിനവും പ്രസാദ ഊട്ടും.