News One Thrissur
Thrissur

കണ്ടശാംകടവ്‌ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ വ്യാഴം ആചരിച്ചു.

കണ്ടശാംകടവ്: അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി കണ്ടശാംകടവ്‌ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ വ്യാഴം ആചരിച്ചു. രാവിലെ 6.30 ന് നടന്ന തിരുകർമ്മങ്ങൾക്ക് വികാരി ഫാ.ജോസ് ചാലക്കൽ, സഹ. വികാരി നിതിൻ പൊന്നാരി എന്നിവർ കാർമ്മീകരായി. ക്രിസ്തുദേവൻ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മയിലാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓർമ്മപുതുക്കി കാൽകഴുകൽ‍ ശുശ്രൂഷയും ,പെസഹ ആചരിക്കുന്നതിന്റെഭാഗമായുള്ള അപ്പം മുറിക്കൽ‍ ശുശ്രൂഷയും ഉണ്ടായി.

 

Related posts

ക്ഷേമപെൻഷൻ രണ്ടുഗഡു കൂടി അനുവദിച്ചു

Sudheer K

കൊടുങ്ങല്ലൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി.

Sudheer K

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

Sudheer K

Leave a Comment

error: Content is protected !!