കൊടുങ്ങല്ലൂർ: ബാർ അസോസിയേഷൻ്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ത്രികോണ മത്സരത്തിൽ കെ.എസ്. ബിനോയ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. വി.എസ്. സബാഹാണ് പുതിയ സെക്രട്ടറി. വൈസ് പ്രസിഡൻ്റായി പി.എ. സിറാജുദ്ദീനും, ജോയിൻ്റ് സെക്രട്ടറിയായി കെ.കെ. കവിതയും തെരഞ്ഞെടുക്കപ്പെട്ടു. യു.കെ. ജാഫർഖാൻ, പി.എൻ. ഷിംത, ടി.എസ്. ലക്ഷ്മി എന്നിവർ കമ്മറ്റിയംഗങ്ങളാണ്.