News One Thrissur
Thrissur

അന്തിക്കാട് തട്ടാടി ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും കാവടി മഹോത്സവവും

അന്തിക്കാട്: തട്ടാടി ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും കാവടി മഹോത്സവവും ആഘോഷിച്ചു. തോന്ന്യയകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും കാവടി എഴുന്നള്ളിപ്പ് നടന്നു. പാൽ കുടം എഴുന്നള്ളിപ്പും ഉണ്ടായി. ആദ്യ പാൽ കുടം അഭിഷേകം കാനാടിക്കാവ് മഠാധിപതി ഡോ.വിഷ്ണു ഭാരതീയ സാമികൾ നിർവഹിച്ചു. കൊള്ളന്നൂർ ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, പുത്തൻപീടിക ബ്രദേഴ്സിൻ്റെ നേതൃത്വത്തൽ നാദസ്വരം, ശ്രീമുരുകൻ കാവടി സംഘത്തിൻ്റെ പീലി കാവടിയും പൂ കാവടികളും കാവടി എഴുന്നള്ളിപ്പിന് മാറ്റ് കൂട്ടി. ക്ഷേത്രം തന്ത്രി വിശേശ്വരാനന്ദ സരസ്വതി സ്വാമികൾ മുഖ്യകാർമികനായി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് ചന്ദ്രബോസ് മേനോത്ത് പറമ്പിൽ, സെക്രട്ടറി ശശി പലോളി, സുമേഷ് നേതൃത്വം നൽകി.

Related posts

കൂട് നിറയെ കാളാഞ്ചിയും കരിമീനും : പുഴയിലെ കൂട് മത്സ്യകൃഷി വിളവെടുത്തു.

Sudheer K

” ബ്ലാക്ക് ആൻഡ് വൈറ്റ് ” ന്റെ യു ട്യൂബ് റിലീസും അണിയറ പ്രവർത്തകർക്ക് ആദരവും

Sudheer K

കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ദുഖവെള്ളി ആചരണം. 

Sudheer K

Leave a Comment

error: Content is protected !!