പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. താന്ന്യം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.കെ. ചന്ദ്രൻ അധ്യക്ഷനായി. നാട്ടിക നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.എ. ഹാറൂൺ റഷീദ്, ട്രഷറർ വികാസ് ചക്രപാണി, കോൺഗ്രസ് നേതാക്കളായ എൻ.എസ്. അയൂബ്ബ്, നൗഷാദ് ആറ്റുപറമ്പത്ത്, അനിൽ പുളിക്കൽ, പി.ഐ. ഷൗക്കത്തലി, സുനിൽ ലാലൂർ, ആന്റോ തൊറയൻ, കെ.എൻ. വേണുഗോപാൽ, വി.കെ. സുശീലൻ, ബെന്നി തട്ടിൽ, വി.കെ. പ്രദീപ്, റോയ് ആന്റണി, എം.ബി. സജീവൻ, ഇ.എം. ബഷീർ സംസാരിച്ചു. ഹബീബുല്ല, രാമൻ തിരുമേനി, എൻ.ആർ. രാമൻ, വിനയൻ കൂനമ്പാട്ട്, രാജർഷ് കിഴുപ്പിള്ളിക്കര, മിനി രമേഷ്, കെ.എ. അബ്ദുൽ സമദ് മാസ്റ്റർ നേതൃത്വം നൽകി.