കരുവന്നൂർ: രാഷ്ട്രീയം പറഞ്ഞതിന് നിറഞ്ഞ സോഡ കുപ്പി കൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലക്ക് സാരമായി പരുക്കേറ്റു. കരുവന്നൂർ രാജ കമ്പനിയ്ക്ക് സമീപം ശ്രീകൃഷ്ണ എന്ന പേരിൽ തുണിക്കട നടത്തുന്ന എട്ടുമന തൈക്കൂട്ടത്തിൽ കൃഷ്ണൻ്റെ മകൻ കൃഷ്ണദാസി(68)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടയുടെ ഉള്ളിൽ കയറിയാണ് അക്രമം നടത്തിയത്. പ്രതിയെ ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.അന്വേഷണം നടക്കുന്നുണ്ടെന്ന് ചേർപ്പ് എസ്.ഐ പറഞ്ഞു.
next post