News One Thrissur
Thrissur

മണ്ണുത്തിയിൽ ഫ്രൂട്ട്സ് കടയ്ക്ക് തീപിടിച്ചു. 

തൃശൂർ: ഫ്രൂട്ട്സ് കടയ്ക്ക് തീപിടിച്ചു. ശനിയാഴ്ച രാത്രി മണ്ണുത്തി ദേശീയ പാതയിൽ സർവീസ് റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന തോട്ടപ്പടി പുതുവീട്ടിൽ അബ്ദുൾ റഹിമാൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട്സ് കടയുടെ പിൻഭാഗത്താണ് തീ പിടിച്ചത്. ഒഴിഞ്ഞ പ്ലാസ്റ്റിക് ഫ്രൂട്ട്സ് ബാസ്കറ്റുകൾക്കാണ് തീ പിടിച്ചത്.

സമീപത്തെ വീട്ടിലേക്കുള്ള സർവീസ് ലൈനുകൾ (ഇലക്ട്രിക്) തീപിടിച്ച് ഉരുകി പൊട്ടി വീണിരുന്നു .ഫ്രൂട്ട്സ് കടയുടെ മേൽക്കൂരയ്ക്കും ഭാഗികമായി തീപിടിച്ചു. തൃശ്ശൂരിൽ നിന്ന് എത്തിയ അഗ്നി രക്ഷ സേനയുടെ ഒരു യൂണിറ്റ് ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്

Related posts

കിഴുപ്പിള്ളിക്കര സെൻ്ററിലെ ഓട്ടോഡ്രൈവർ രവീന്ദ്രൻ അന്തരിച്ചു.

Sudheer K

യുവാവിനെ കോൾ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

കാഞ്ഞാണിയിലെ വിഷ്ണുവിന്റെ ആത്മഹത്യ; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Sudheer K

Leave a Comment

error: Content is protected !!