News One Thrissur
Thrissur

ചാരായവുമായി രണ്ടുപേർ പിടിയിൽ

ചേർപ്പ്: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60 ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇത്തരത്തിൽ വറ്റിയ ചാരായത്തിന് വൻ ഡിമാൻഡ് ആണ്. ഒരു ലിറ്ററിന് 1500 രൂപക്കാണ് ചാരായം വിറ്റിരുന്നത്.

90000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലും ഇലക്ഷൻ കാലത്തും വില്പനക്കായി കരുതി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. എക്സസൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി. പ്രവീൺകുമാർ, ടി.എസ്‌. സുരേഷ് കുമാർ പ്രിവെൻറ്റീവ് ഓഫീസർ മാരായ വിആർ ജോർജ്, കെ.ജി. സന്തോഷ്ബാബു,എം.കെ. കൃഷ്ണപ്രസാദ് പി.ബി. സിജോമോൻ, വി.വി. കൃഷ്ണകുമാർ വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസീത ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

കൊടുങ്ങല്ലൂരിലെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ അടിപ്പാത: കർമ്മ സമിതി ചെരാത് തെളിയിച്ചു പ്രതിഷേധിച്ചു.

Sudheer K

ബജറ്റിൽ അവഗണന: വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ജനകീയ സമര സമിതി ധർണ. 

Sudheer K

ലഹരിക്കെതിരെ മാങ്ങാട്ടുകര എയുപി സ്കൂളിന്റെ കരുതൽ.

Sudheer K

Leave a Comment

error: Content is protected !!