പെരിഞ്ഞനം: ചക്കരപ്പാടത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസറ്റ് ചെയ്തു. എറിയാട് സ്വദേശി തന്‍സീര്‍ (26), പറവൂര്‍ മന്നം സ്വദേശി ചന്തത്തോപ്പ് മിഥുൻലാല്‍ (26) എന്നിവരെയാണ് എസ്.ഐ. പ്രദീപും സംഘവും ചേര്‍ന്ന് പിടികൂടിയത്.
മാര്‍ച്ച് ഒന്നിനായിരുന്നു മോഷണസംഭവം. ചക്കരപ്പാടം കാട്ടുപറമ്പില്‍ സെയ്ഫുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. 30000 രൂപയാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ എടത്തിരുത്തിയിലുള്ള മറ്റൊരു വീട്ടിലും മോഷണം നടത്തിയതായി ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വീട് കു്ത്തിത്തുറന്ന ഇവര്‍ കാമറയും വാച്ചുമാണ് ഇവിടെ നിന്നു മോഷ്ടിച്ചത്. പ്രതികളെ പോലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.