ചേർപ്പ്: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. ചേർപ്പ് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സ്ഥാപനം നടത്തുന്ന ചാത്തകുടം വടക്കേപുരയ്‌ക്കൽ രതീഷി(46)ന് ആണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചുണ്ണിപാടം ഭാഗത്തേക്ക് യാത്രചെയ്യവേ തിരുവള്ളക്കാവ് തെക്കേനടക്കു സമീപത്തു വച്ചാണ് സംഭവം ഉണ്ടായത്.