വാടാനപ്പള്ളി: തളിക്കുളം ദേശീയ പാതയിൽ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തളിക്കുളം തൃവേണി സ്വദേശി ഇത്തിക്കാട്ടിൽ വിശ്വംഭരൻ മകൻ രതീഷ് (40) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 യോടെയാണ് റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് അപകടം. തളിക്കുളത്ത് നിന്നും വന്നിരുന്ന ഓട്ടോറിക്ഷയിൽ വാടാനപ്പള്ളി ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിനും കാറിനും ഇടിയിൽ ന്തെരിഞ്ഞമർന്ന ഓട്ടോയിൽ നിന്നും വാഹനം വെട്ടിപ്പൊളിച്ച് അരമണിക്കൂറിന് ശേഷമാണ് രതീഷിനെ പുറത്തെടുക്കാനായത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ മറിയുകയും കാറിലെ യാത്രക്കാർക്ക് പരിക്കൽക്കുകയും ചെയ്തു.