അന്തിക്കാട്: പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പെരിങ്ങോട്ടുകര കിഴക്കുമുറി അറക്കപ്പറമ്പിൽ വീട്ടിൽ വിനയനെ,കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് ആക്ട് 2007 നിയമപ്രകാരം തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.
അടുത്ത ഒരു വർഷക്കാലത്തേക്ക് തൃശൂർ ജില്ലയിലേക്ക് കടക്കുന്നതിന് വിലക്കുണ്ട്. തൃശൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിമൂന്നോളം കേസുകളിലെ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമയുടെ നിർദേശ പ്രകാരം അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ വിനീഷ് വി.എസ് റിപ്പോർട്ട് നൽകിയത് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യുട്ടി ഇൻസ്‌പെക്ടർ ജനറൽ അജിതാ ബീഗം ആണ് വിനയനെ നാടുകടത്താൻ ഉത്തരവിട്ടത്.