കണ്ടശാംകടവ്: പീഡാനുഭവ ത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി കണ്ടശാംകടവ് സെന്റ് മേരീസ്ഫൊറോന പള്ളിയിൽ ദുഖവെള്ളി ആചരിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് വികാരി ഫാ.ജോസ് ചാലയ്ക്കൽ, ഫാ. നിതിൻ പൊന്നാരി എന്നിവർ കാർമീകരായി. പീഢാനുഭവ ചരിത്ര വായന, ദിവ്യകാരുണ്യ പ്രദക്ഷിണം, കുരിശിന്റെ അനാച്ഛാദനം, ആരാധന എന്നിവ ഉണ്ടായി. വൈകീട്ട് കുരിശിന്റെ വഴി പ്രദക്ഷിണം ഉണ്ടായി. തുടർന്ന് ഫാ. ഡെന്നി ചിറയത്ത് സന്ദേശം നൽകി .