അന്തിക്കാട്: വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. സൗരവ് പഴങ്ങാപറമ്പ്, ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, സെക്രട്ടറി സജേഷ് കുറുവത്ത്, ട്രഷറർ ഷാജി കുറുപ്പത്ത്, ഇ.രമേശൻ എന്നിവർ നേതൃത്വം നല്കി.
next post