പഴുവിൽ: പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ശനിയാഴ്ച്ച രാത്രി 11.30ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. യേശുവിന്റെ തിരുരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജീസസ് യൂത്ത് അംഗങ്ങൾ ദേവാലയത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ, കല്ലറയിൽ നിന്ന് ഉയിർത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്കാരം ഉയിർപ്പ് തിരുകർമ്മങ്ങളുടെ മുഖ്യ ആകർഷണമായി. തിരുകർമ്മങ്ങൾക്കുശേഷം സമൂഹ നോമ്പുതുറയും നടന്നു. ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, ഓഫീസ് ജീവനക്കാർ, യൂണിറ്റ് ഭാരവാഹികൾ, ഭക്ത സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.
previous post