News One Thrissur
Updates

പോക്സോ കേസിൽ എടത്തിരുത്തി സ്വദേശിയായ സ്കൂൾ ജീവനക്കാരന് 12 വർഷം കഠിന തടവ്

കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്‌കൂളിലെ താൽക്കാലിക ജീവനക്കാരന് 12 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി. എടത്തിരുത്തി തട്ടാരപുരക്കൽ വിശ്വംഭരനെയാണ് (62) പ്രത്യേക കോടതി ജഡ്‌ജ് വി. വിനിത ശിക്ഷിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പിഴ തുക ഈടാക്കിയാൽ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. സുലാൽ ഹാജരായി.

Related posts

മണലൂർ പഞ്ചായത്ത് ശ്മശാനത്തിൻ്റെ പ്രവർത്തനം വീണ്ടും നിലച്ചു

Sudheer K

നമ്പർ വെട്ടി ഒട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി വിൽപ്പനക്കാരനിൽ പണം തട്ടി. 

Sudheer K

ഏങ്ങണ്ടിയൂരിൽ വീട്ടമ്മ പെള്ള ലേറ്റ് മരിച്ച കേസിൽ ഭർത്താവിന് ഏഴര വർഷം കഠിന തടവ്

Sudheer K

Leave a Comment

error: Content is protected !!