എറവ്: സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു. പുലർച്ചെ 2.30 ന് ആരംഭിച്ച ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ ദൃശ്യാവിഷ്ക്കാരം സിഎൽസി പ്രവർത്തകർ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം പ്രാർഥനാ സാന്ദ്രമായി. തുടർന്ന് നടന്ന ഈസ്റ്റർ ദിവ്യബലിക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികത്വം വഹിച്ചു. അസി.വികാരി ഫാ. ജിയോ വേലൂക്കാരൻ സഹ കാർമികനായി.
തുടർന്ന് ഇടവകക്കാരുടെ നോമ്പ് വീടലായിരുന്നു. ഇടവകയിലെ എല്ലാ വീടുകളിൽ നിന്നും വട്ടേപ്പങ്ങളും കൊണ്ടുവന്നു നടത്തിയി നോമ്പു വീടിലിൽ ആബാലവൃദ്ധം വിശ്വാസികൾ പങ്കെടുത്തു.