News One Thrissur
Thrissur

പെരിഞ്ഞനം ബീച്ചിൽ രൂക്ഷമായ കടലേറ്റം

പെരിഞ്ഞനം: ബീച്ചിൽ രൂക്ഷമായ കടലേറ്റം. ഞായറാഴ്ച ഉച്ചമുതലാണ് കടലേറ്റം ആരംഭിച്ചത്. പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപ്പുര തുടങ്ങിയ ഭാഗങ്ങളിലാണ് കടലേറ്റ മുള്ളത്. വലിയ തിരകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. പെരിഞ്ഞനം സമിതി ബീച്ചിൽ കടൽ ഭിത്തിയും കടന്ന് കടൽ വെള്ളം കരയിലേക്ക് കയറുന്നുണ്ട്.

വെള്ളവും മണ്ണും അടിച്ചു കയറി വരാഹം ഗ്രൂപ്പിന്റെ മത്സ്യബന്ധന വല നശിച്ചിട്ടുണ്ട്. വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നാട്ടുകാരെല്ലാം കൂടി കിഴക്കോട്ട് നീക്കിയതിനാൽ വൻ നാശനഷ്ടം ഒഴിവായി. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽ ചുഴലിയും ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Related posts

ജാഫർ അന്തരിച്ചു.

Sudheer K

കരുവന്നൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി: പോലീസും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തുന്നു.

Sudheer K

ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണം – പ്രിയങ്ക ഗാന്ധി. 

Sudheer K

Leave a Comment

error: Content is protected !!