News One Thrissur
Thrissur

ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റവും, ഉയർന്ന തിരമാല ജാഗ്രതയും : നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക് കയറ്റി

ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക് കയറ്റിവെച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നലെ (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (ഐഎൻസിഒഐഎസ്) അറിയിപ്പുണ്ടായിരുന്നു.

ചാവക്കാട് ബീച്ചിൽ ഇന്നലെ രാത്രി ഒൻപതുമണിയോടെ തന്നെ ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു. കരയിലേക്ക് ശക്തമായി തിരയടിച്ചു കയറുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5. 30 നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

Related posts

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

Sudheer K

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു 

Sudheer K

അൽഫോൻസ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!