കൊടുങ്ങല്ലൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിൽ അഴീക്കോട് കപ്പൽ ബസാറിൽ നിന്നും അഞ്ചര ലിറ്റർ വ്യാജമദ്യം പിടികൂടി. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജമദ്യം പിടിച്ചെടുത്തത്. ബീച്ച് റോഡിൽ കപ്പൽ ബസാറിൽ ഒഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും ലോക്സഭാ തിരഞ്ഞെടുപ്പ്, കൊടുങ്ങല്ലൂർ ഭരണി, വിഷു എന്നിവയോടനുബന്ധിച്ച് തീരദേശ മേഖലയിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. മന്മഥൻ, അനീഷ്. ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. രാജേഷ്, എ.എസ്. രിഹാസ്, കെ.എം. സിജാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇ.ജി. സുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.