വാടാനപ്പള്ളി: കാസർകോഡ് റിയാസ് മൗലവി വധത്തിൽ സംസ്ഥാന സർക്കാർ ആർഎസ്എസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.എൻ. പ്രതാപൻ എം.പി ആരോപിച്ചു. പിണറായി വിജയൻ ആർഎസ്എസ് താൽപര്യം സംരക്ഷിക്കാൻ ശ്രമിക്കുന്നത് കേന്ദ്ര ഏജൻസികളുടെ അന്വോക്ഷണത്തിൽ നിന്നും രക്ഷനേടാനാണെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു. ചേറ്റുവയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ വി.എസ്. സുബൈർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് എ.എ. മുഹമ്മദ് ഹാഷിം മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡിസിസി അംഗം ഇർഷാദ് കെ.ചേറ്റുവ, യു.കെ. പീതാംമ്പരൻ, സി.എ. ഗോപാലകൃഷ്ണൻ, ആർ.എം. സിദ്ദീഖ്, സുനിൽ നെടുമാട്ടുമ്മൽ, അക്ബർ ചേറ്റുവ, യു.കെ. സന്തോഷ്, പി.എം. റാഫി, ഘോഷ് തുഷാര, കെ.പി.ആർ. പ്രദീപ്, ഇ.എസ്. ഹുസൈൻ, രതീഷ് ഇരട്ടപ്പുഴ, ഫാറൂക്ക് യാറത്തിങ്കൽ, പ്രീത സജീവ്, ബാബു ചെമ്പൻ, ഓമന സുബ്രഹ്മണ്യൻ, ലതീഷ് കല്ലുങ്ങൽ, സി.വി. തുളസീദാസ് സംസാരിച്ചു.
previous post