News One Thrissur
Thrissur

താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു.

പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടി കെട്ടുന്നതിനിടെ പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്. അഴിമാവിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊടി കെട്ടുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും. ഭാര്യ: ജ്യോത്സന. മകൾ: രാഖി. മരുമകൻ: പ്രവീൺ.

Related posts

യുഡിഎഫ് തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ

Sudheer K

അരിമ്പൂർ ഹൈസ്കൂൾ 1973 – 74 എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഗോൾഡൻ ജൂബിലി സംഗമം

Sudheer K

ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ ആഭിമുഖ്യത്തിൽ 6 ടൺ തണ്ണിമത്തൻ വിളവെടുത്തു 

Sudheer K

Leave a Comment

error: Content is protected !!