പെരിങ്ങോട്ടുകര: താന്ന്യം സെന്റ്. പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ പത്രോസ്ലീഹായുടെയും, വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. കൊടിയ്യേറ്റം ഫാ.സൈജോ തൈക്കാട്ടിലും, ഇടവക വികാരി ഫാ.പോൾ കള്ളിക്കാടനും, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ലോറൻസ് അറക്കലും ചേർന്ന് കൊടിയേറ്റം നിർവഹിച്ചു. ഏപ്രിൽ 5,6,7 തിയ്യതികളിലാണ് തിരുനാൾ ആഘോഷം.