അന്തിക്കാട്: പടിയം സംഗീത് ക്ലബ്ബിന്റെ 48ാമത് വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ മേളയ്ക്ക് പടിയം കൊച്ചിപ്പാടം ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ തുടക്കമായി. കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, പഞ്ചായത്തംഗം സരിത സുരേഷ്, ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം സി.വി. സാബു, ക്ലബ് സെക്രട്ടറി അതുൽ കൊച്ചത്ത് എന്നിവർ സംസാരിച്ചു. ഫുട്ബോൾ മേള ഏപ്രിൽ 7 ന് സമാപിക്കും.