News One Thrissur
Thrissur

ചാവക്കാട് ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ഗുരുവായൂർ: ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. നെന്മിനിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂർ തെങ്ങുവിള വീട്ടിൽ ജോൺസൺ (50) ആണ് മരിച്ചത്. ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് മുന്നിലാണ് അപകടം സംഭവിച്ചത്. നിർമ്മാണ തൊഴിലാളിയായ ജോൺസൺ ജോലി കഴിഞ്ഞ് സൈക്കിളിൽ പോകുന്നതിനിടെ ഗുരുവായൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന സാബു ബസ്സാണ് ഇടിച്ചത്. ഉടൻ തന്നെ ആക്ട്സ് പ്രവർത്തകരെത്തി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ചാരായവുമായി രണ്ടുപേർ പിടിയിൽ

Sudheer K

മുഹമ്മദ് അന്തരിച്ചു.

Sudheer K

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച; ഗ്രാമപ്രദക്ഷിണത്തിന് ഇന്ന് തുടക്കം

Sudheer K

Leave a Comment

error: Content is protected !!