കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുന്നത്ത് പ്രംസി ജോർജ്ജ് (70)ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ട പരിസരത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ പ്രംസിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
next post