News One Thrissur
Thrissur

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെൺവേഷം ധരിച്ച് നടക്കുന്ന യുവാവിന്റെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെൺവേഷം ധരിച്ച് നടക്കുന്ന യുവാവിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഗുരുവായൂർ മണിക്കത്തുപ്പടി കണ്ണംപറമ്പത്ത് വീട്ടിൽ അച്ചുതൻ (64) ആണ് പരിക്കേറ്റത്. ബസ് സ്റ്റാൻഡിനു മുമ്പിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.

റോഡിലൂടെ നടന്നു വന്നിരുന്ന അച്ചുതനെ ആക്രമി തള്ളിയിടുകയായിരുന്നു. ഇതോടെ അച്ചുതൻ റോഡിലേക്ക് വീണു. പരിക്കേറ്റ ഇയാളെ ഗുരുവായൂർ ആക്സ് ആംബുലൻസ് പ്രവർത്തകരും, ഓട്ടോക്കാരും, നാട്ടുകാരും ചേർന്ന് ഹായാ ത്ത്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺവേഷം ധരിച്ചു നടക്കുന്നയാൾ മാസങ്ങൾക്കു മുൻപ് ഇതുപോലെ ആക്രമണം നടത്തിയിരുന്നു. ആക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

Related posts

യുവാവിനെ കാണ്മാനില്ല

Sudheer K

കുന്നത്ത് ശങ്കരൻ അന്തരിച്ചു.

Sudheer K

അന്തിക്കാട് വാക്കറ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!