തൃശൂർ: തൃശൂർ വെളപ്പായയിൽ ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാരൻ തള്ളിയിട്ട ടിക്കറ്റ് എക്സാമിനർ മരിച്ചു. എറണാകുളം ഡെപ്പോയിലെ ടിടിഇ വിനോദ്കുമാർ ആണ് മരിച്ചത്. ഒറീസ സ്വദേശിയായ ഒരാളാണ് ഇദ്ദേഹത്തെ തള്ളിയിട്ടത്. ഇയാളെ പാലക്കാട് വെച്ച് റയിൽവേ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഒറീസക്കാരനായ ഇയാളോട് ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതും തള്ളിയിട്ടതുമെന്ന് പറയുന്നു. എറണാകുളത്ത് നിന്നും പട്നക്ക് പോയിരുന്ന ട്രെയിനിൽ ആണ് സംഭവം.
previous post