അരിമ്പൂർ: കൈപ്പിള്ളി കസ്തൂർബ അങ്കണവാടിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അരിമ്പൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷനായി. വാർഡംഗം ജില്ലി വിൽസൻ, നന്ദൻ മാസ്റ്റർ, അനസ് കൈപ്പിള്ളി, ദീപാ മുകുന്ദൻ, അക്ഷരാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. അംഗണവാടി വയോജന ക്ലബ്ബിന്റെയും, എഎൽഎംസി, മാതൃ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ഇഫ്താർ സംഗമം ഒരുക്കിയത്.