അന്തിക്കാട്: വടക്കേക്കര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക – കലാ-പുരസ്ക്കാര സമർപ്പണ സന്ധ്യ പത്മശ്രീ. ഡോ. സുന്ദർ മേനോൻ ഉദ്ഘാടനം ചെയ്തു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ അവ്യക്ഷത വഹിച്ചു. കെ.പി. ദാമോദരൻ സ്മാരക താളവാദ്യകലാനിധി പുരസ്കാരം പെരുവനം മുരളി പിഷാരടിക്കും, ഇ ഗോപി സ്മാരക യുവശ്രേഷ്ഠ പുരസ്ക്കാരം കുമാരി അർച്ചന പ്രിയേഷിനും, വടക്കേക്കര ശ്രീമഹാവിഷ്ണു പുരസ്ക്കാരം ഉഷ ടീച്ചർക്കും സമ്മാനിച്ചു.
കൊച്ചി രാജകുടുംബം പുരസ്ക്കാര ജേതാവ് മേനാത്ത് പരമേശ്വരനെ ചടങ്ങിൽ ‘ ആദരിച്ചു. പഴുവിൽ രഘുമാരാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, സെക്രട്ടറി സജേഷ് കുറുവത്ത്, ട്രഷറർ ഷാജി കുറുപ്പത്ത്, ഇ.രമേശൻ, സജയ് വിജയൻ, ആകാശ് അറയ്ക്കൽ, കേരള ക്ഷേത്രവാദ്യകലാ അക്കാദമി ജില്ല ട്രഷറർ പെരുവനം ശങ്കർ ഉണ്ണി എന്നിവർ പങ്കെടുത്തു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. തുടർന്ന് തൃപ്രയാർ നടന സ്വാതിക ദി പെർഫോമിങ്ങ് ആർട്സ് അവതരിപ്പിച്ച വന്ദേ ഭൈരവം നൃത്തവും അരങ്ങേറി.