News One Thrissur
Thrissur

ജനു ഗുരുവായൂർ അന്തരിച്ചു 

തൃശ്ശൂർ: മാതൃഭൂമിയുടെ  മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനായിരുന്നു. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ്  താമസം. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിൽ മുഖ്യ പങ്കുവെച്ച പത്ര പ്രവർത്തകനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൻ്റെയും നഗരത്തിൻ്റെയും വികസനത്തിൽ അദ്ദേഹത്തിൻ്റെ വാർത്തകൾ ഏറെ തുണയായിട്ടുണ്ട്. ഭാര്യ: ഈശ്വരി (റിട്ട . അധ്യാപിക ഒരുമനയൂർ എ.യു.പി. സ്കൂൾ). മകൾ: സുവർണ.

മരുമകൻ: മനോജ് (ചെന്നൈ)

സംസ്കാരം വെള്ളിയാഴ്ച പത്തിന്  വീട്ടുവളപ്പിൽ.

Related posts

സിപിഎമ്മിന്‍റെ തൃശൂർ എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ചു

Sudheer K

പൊന്നിന് പൊള്ളും വില;പവന് 400 രൂപ കൂടി.

Sudheer K

എടവിലങ്ങിൽ തെങ്ങുകയറ്റ തൊഴിലാളിയെ കവുങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!