ഒല്ലൂർ: ദേശീയപാത മണ്ണുത്തി നടത്തറ സിഗ്നൽ ജംഗ്ഷനിൽ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. ഫാസ്റ്റ് ടാഗിന്റെ താൽക്കാലിക കൗണ്ടറിൽ ഇരിക്കുകയായിരുന്ന 55 കാരന് ദാരുണാന്ത്യം. കുന്നംകുളം സ്വദേശി പി.കെ. ഹെബിൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ലോറിയുടെ ടായറാണ് ഊരി തെറിച്ചത്.