News One Thrissur
Thrissur

തൃശ്ശൂരിൽ കാറിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം.

തൃശ്ശൂർ: അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.

അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ അതിവേഗം കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

Related posts

ബസിടിച്ച് വയോധികൻ മരിച്ചു

Sudheer K

വേലായുധൻ അന്തരിച്ചു

Sudheer K

അനിൽകുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!