കയ്പമംഗലം: വ്യാപാരി കടയിൽ കുഴഞ്ഞു വീണ് മരിച്ചു. വിളക്ക്പറമ്പ് പള്ളിക്കടുത്ത് ഷാജിദ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന വഴിയമ്പലം സ്വദേശി ഞാറക്കാട്ടിൽ അബ്ദുൽഖാദർ ( 65) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. മേശയും കസേരകളും മറ്റ് സാമഗ്രികളും വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം കൂടിയാണ് ഷാജിദ സ്റ്റോഴ്സ്, ഭാര്യയുടെ മരണ വാർഷികം ദിനത്തിൽ വീട്ടിൽ നടന്ന ചടങ്ങിന് ശേഷം സാധനങ്ങൾ തിരികെ കൊണ്ട് വന്ന് വെക്കാൻ മകനോട് ഒപ്പം എത്തിയതായിരുന്നു ഇദ്ദേഹം. പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ മുഖത്ത് കമ്പി കുത്തിക്കയറി സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പരേതയായ ഷാജിദ. മക്കൾ: അൻഷാദ്, ഷഹനാദ്, തസ്ലീം.