ഇരിങ്ങാലക്കുട: മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ മരണം രണ്ടായി. കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആനന്ദപുരം സ്വദേശി പൊന്നിയത്ത് സന്തോഷ് (41) ആണ് മരിച്ചത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്, തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. 4 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
previous post